കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ ഉത്തരവും അനുബന്ധ നടപടികളുമാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ഹരജികളിലാണ് നടപടി.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍...
ന്യൂഡൽഹി: അഞ്ചു വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.ഇതുസംബന്ധിച്ച് അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി.ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കൾക്ക്...
ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ്...
മൂവാറ്റുപുഴ: കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച യുവാവ് പിടിയിൽ. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ 19കാരൻ അല്‍ സാബിത്തിനെ തിരുവനന്തപുരത്തു നിന്നാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത് എത്തി രൂപ മാറ്റം വരുത്തി, നമ്പർപ്ലേറ്റും മാറ്റിയാണ് ഉപയോഗിച്ചത്. രണ്ടു...
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ജീവിതം പുസ്തകമാകുന്നു. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അഷ്റഫ് ആണ് പുസ്തകം രചിക്കുന്നത്. അർജുൻ്റെ ജീവിതവും മണ്ണിടിച്ചിലിന് ശേഷമുള്ള 71 ദിവസത്തെ തിരച്ചിലും ഉൾക്കൊള്ളിച്ചാണ് പുസ്തകം. പുസ്തകത്തിൻറെ 70 ശതമാനം വർക്കുകളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുസ്തകം പുറത്തിറക്കുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.
അർജുൻ്റെ കുടുംബം,...
ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു...
ലോർഡ്സ്: ആദ്യ ഇന്നിങ്സിൽ ഒപ്പത്തിനൊപ്പം,പിന്നീട് ശരവേഗത്തിലായിരുന്നു എല്ലാം. 192 റൺസിന് ഇംഗ്ലീഷ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടിടിച്ച് വീണപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റർമാർ അതിനേക്കാൾ വേഗത്തിൽ തകർന്നടിഞ്ഞു. അവസാന ലാപ്പിൽ വാലറ്റക്കാരുമായി ജഡേജ നടത്തിയ ചെറുത്ത് നിൽപ്പും വിജയം കാണാതിരുന്നതോടെ ഇംഗ്ലണ്ട് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. 22 റൺസിനായിരുന്നു...
ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഘുഭക്ഷണങ്ങളിലെ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഡിവിഷനിലെ ഫാമിലി,ബ്ലോക്ക് യൂണിറ്റ് ,സെക്ടർ മത്സരങ്ങളിൽ നിന്നും മത്സരിച്ച് യോഗ്യത നേടിയ എട്ടു സെക്ടറുകളിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും വിവിധ സാംസ്കാരിക സംഗമങ്ങളും നടക്കും.
താരാട്ട്...
കുമ്പള: എസ്എസ്എഫ് 32 മത് കുമ്പള ഡിവിഷൻ സാഹിത്യോത്സവിന് നാളെ കളത്തൂർ താജുൽ ഉലമ എജുക്കേഷൻ സെൻററിൽ തുടക്കമാകും. ഡിവിഷനിലെ ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ സാഹിത്യോത്സവുകളിൽ മത്സരിച്ച് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരം ഉൾപ്പെടെ സാംസ്കാരികവും ആത്മീയ സംഗമങ്ങൾ സാഹിത്യോത്സവിൻ്റെ ഭാഗമാവും.ജൂലൈ 11, 12, 13 തിയതികളിലായി 3 ദിവസം നീണ്ടു...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...