ന്യൂഡല്ഹി: വഖഫ് ഭേദഗതിബില്ല് ലോക്സഭയില് പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്സഭാ സ്പീക്കര് ഓം ബിര്ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. 232 പേര് ബില്ലിനെ എതിര്ത്തു. 12 മണിക്കൂര് നീണ്ട ചര്ച്ചയ്ക്കും രണ്ട് മണിക്കൂര് നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് വഖഫ് ഭേദഗതിബില്ല് പാസായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ്...
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്.
അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ...
ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ 4 ന് മുമ്പ് ഡീസലിന്റെ വിൽപ്പന നികുതി 24 ശതമാനമായിരുന്നുവെന്നും ലിറ്ററിന് വിൽപ്പന വില 92.03 രൂപയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. 2024 ജൂൺ 15 ന് കർണാടക...
കാസര്കോട്: സംസ്ഥാനത്തെ കാര്ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും, കേരള കാര്ഷിക ബദല് നിര്ദേശിച്ചും ഭാരതീയ കിസാന് സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന കാര്ഷിക നവോത്ഥാന യാത്രക്ക് നാളെ മഞ്ചേശ്വരത്ത് തുടക്കമാകും. ബുധനാഴ്ച രാവിലെ 9 മണിക്ക് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തില് നിന്നാരംഭിച്ച് 28 ന് തിരുവനന്തപുരം ഗാന്ധി പാര്ക്കില് സമാപിക്കും. ഭാരതീയ...
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര് അറിയിച്ചു. തിരുവനന്തപുരം നന്തന്കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ആഷിഖിനെയും, നിഖിലിനെയും പൈക്ക സ്കൂളിൽ വെച്ചു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു.
സ്കൂളിൽ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ്...
തിരുവനന്തപുരം:ഏപില് ഒന്ന് മുതല് വൈദ്യുതി ചാര്ജ് കൂടും.യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്ധന. കഴിഞ്ഞ ഡിസംബറില് വൈദ്യുതി റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ച നിരക്ക് വര്ധനവാണ് ഏപ്രിലില് പ്രാബല്യത്തില് വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വര്ധിക്കും.
2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില് റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചിരുന്നത്. 2025-26 സാമ്പത്തിക വര്ഷത്തെ നിരക്ക് ഏപ്രില് ഒന്നിന്...
കാസര്കോട്: വില്പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്. മഞ്ചേശ്വരം താലൂക്കിലെ കുബണൂര്, കണ്ണാടിപ്പാറയിലെ കണ്ണാടിപ്പാറ ഹൗസില് കെ. അബ്ദുള്ള(45)യെ ആണ് കുമ്പള എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് കെ.ഡി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളയെ അറസ്റ്റു ചെയ്തതെന്നു എക്സൈസ് അധികൃതര്...
കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് തിരുവനന്തപുരത്ത് തിരശീല ഉയരും.
പാളയം സെനറ്റ് ഹാളിൽ മാർച്ച് 27 ന് വൈകുന്നേരം 5.30 ന് ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ...
കാസർകോട്: ദേശീയപാത മൊഗ്രാൽ പാലത്തിന് സമീപം പിക്കപ്പ് വാൻ സ്കൂട്ടർ ഇടിച്ചു വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം. ഉപ്പള മൂസോടി സ്വദേശിയും ഉപ്പളയിലെ ഐസോഡ് വസ്ത്രാലയ ഉടമയുമായ അബ്ദുൽ അസീസ് (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ അസീസിനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക്...
കേരളത്തില് സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്ക്കും...