ഇന്ദോര്‍: കൈവേദന മാറാന്‍ യൂ ട്യൂബില്‍ നോക്കി സ്വന്തംനിലയ്ക്ക് മരുന്നുണ്ടാക്കി കഴിച്ചയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇന്ദോറില്‍, സ്വര്‍ണബാഗ് കോളനിയിലെ ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബ് നോക്കി വനഭാഗത്തുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ഇദ്ദേഹം ജ്യൂസ് ഉണ്ടാക്കി കഴിക്കുകയായിരുന്നെന്നാണ് വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Home Latest news കൈവേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി; ഛർദ്ദിയും വയറിളക്കവും, യുവാവ് മരിച്ചു