മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട; 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

0
416

മഞ്ചേശ്വത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയാണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്.

മഹാരാഷ്ട്ര സത്താവ സ്വദേശി യാഷാദീപ് ശാരാദ് ഡാബടെയാണ് 30 ലക്ഷം രൂപയുമായി പിടിയിലായത്. മംഗലാപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് വരുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. 500, 2000 രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്.

സ്വര്‍ണ്ണ ഇടപെടുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ ജ്വല്ലറിയിലേക്ക് കടത്തിയ പണമാണ് പിടികൂടിയത്. പ്രതിയെയും പിടികൂടിയ പണവും പൊലീസിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here