പ്രതികൂല കാലാവസ്ഥ;കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു

0
165

നെടുമ്പാശ്ശേരി: മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്-കണ്ണൂർ, ഗോ ഫസ്റ്റിന്റെ അബുദാബി-കണ്ണൂർ, ദുബായ്-കണ്ണൂർ വിമാനങ്ങളാണ് കൊച്ചിയിൽ ഇറങ്ങിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഇവ കൊച്ചിയിലെത്തിയത്. കാലാവസ്ഥ അനുകൂലമായപ്പോൾ കണ്ണൂരിലേക്ക് പറന്നു.

അതേസമയം, മടങ്ങിപ്പോകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ ഗോ ഫസ്റ്റ് വിമാനത്തിൽ ബഹളമുണ്ടാക്കി. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാലാണ് മടക്കം വൈകിയത്. പകരം ജീവനക്കാരെ ഏർപ്പാടാക്കിയാണ് കണ്ണൂരിലേക്കുള്ള സർവീസ് ക്രമീകരിച്ചത്.