അരൂരിൽ 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹഷീഷ് ഓയിലുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

0
280

ആലപ്പുഴ:  അരൂരിൽ 180 ഗ്രാം എംഡിഎംഎയും (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) 100  ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സ്റ്റെഫിന്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍, കണ്ണൂര്‍ സ്വദേശി  അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയും ഉണ്ടായിരുന്നു. ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്കു സമിപം അരൂര്‍ പൊലീസും ആലപ്പുഴ ജില്ലാ പൊലീസിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്.

തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലാണ് ഇവര്‍ വന്നത്. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും പിടിയിലായ യുവാക്കളുടെ  പോക്കറ്റിൽനിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. കാറില്‍നിന്ന് 5 സർജിക്കൽ ബ്ലേഡും കണ്ടെടുത്തു. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും നേരിട്ടുവാങ്ങി കേരളത്തിന്റെ വിവിധ ജില്ലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്.

പൂച്ചാക്കല്‍ ഭാഗത്ത് ഇടപാടുകാര്‍ക്കു കൈാറാന്‍ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ജില്ലയിൽ പിടികൂടിയതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ഇത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here