കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തിയ 91 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

0
177

കരിപ്പൂർ: കരിപ്പൂരിൽ മിക്സിയിൽ ഒളിപ്പിച്ച് വിമാനത്താവളം വഴി കടത്തുകയായിരുന്ന 91 ലക്ഷം രൂപ വിലമതിക്കുന്ന 1.783 കിലോ സ്വർണം പൊലീസ് പിടികൂടി. മലപ്പുറം താനാളൂർ സ്വദേശി നിസാമുദ്ദീനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ദമ്മാമിൽ നിന്ന് എത്തി കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധന നടത്തി പുറത്തിറങ്ങിയ നിസാമുദ്ദീനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്ത് നിരീക്ഷണം ആരംഭിച്ചിരുന്നു. സുഹൃത്തുക്കളും അയൽ വാസികളും അയാളെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇവർക്ക് കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന് പൊലീസ് പറഞ്ഞു.