സൂപ്പർക്ലബുമായി വഴിപിരിഞ്ഞ് ഓസിൽ

0
184

മെസൂദ്‌ ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി. ഫെനർബാഷെ കരാർ ടെർമിനേറ്റ് ചെയ്‌ത താരം തുർക്കിഷ് ലീഗിലെ തന്നെ ഇസ്‌തംബുൾ ബസക്സെഹറിലേക്കാണ് ചേക്കേറിയത്. ഫെനർബാഷെ പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഓസിൽ കരാർ റദ്ദാക്കിയത്.

33 കാരനായ ഓസിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലുമായുള്ള വേർപിരിയലിന് ശേഷം കഴിഞ്ഞ വർഷമാദ്യമാണ് ഫെനർബാഷെയിൽ എത്തിയത്. എന്നാൽ ഫെനർബാഷെയിൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാൻ ഓസിലിന് കഴിഞ്ഞില്ല. ഇതിനിടയിൽ ക്ലബ്ബിന്‍റെ പരിശീലകൻ ഇസ്മായിൽ കർത്തലുമായി ഓസിൽ തർക്കത്തിലേർപ്പെട്ടു. ഇതോടെ ഫെനർബാഷെ സ്ക്വാഡിൽ നിന്നും ഓസിൽ പുറത്തായി.

അതേസമയം, ഫെനർബാഷെയുടെ പരിശീലകനായി ജോർജ് ജെസൂസിനെ നിയമിച്ചു. ഓസിൽ ക്ലബ് വിട്ടതായി ഫെനർബാഷെ ഇന്നലെ പ്രഖ്യാപിച്ചു. എന്നിരുന്നാലും, പ്രഖ്യാപനം വന്നയുടനെ, ബസക്സെഹർ ഓസിലിനെ ഏറ്റെടുത്തതായി സ്ഥിരീകരിച്ചു.