പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് എം വി ജയരാജന്‍

0
142

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പറവൂരിൽ വിജയിക്കാൻ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ആര്‍എസ്എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കയറിയിറങ്ങിയെന്ന് എം.വി ജയരാജൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് വന്നാൽ ആർ.എസ്.എസാണ് പ്രിയങ്കരമെന്നും തിരഞ്ഞെടുപ്പിന് ശേഷം തൊട്ടുകൂടായ്മയെന്നും എം.വി ജയരാജൻ പറഞ്ഞു.

ആർഎസ്എസ് ഭക്തനായ സതീശനാണ് തൃശൂരിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സി.പി.ഐ(എം) അല്ല ഫോട്ടോ സഹിതം ഈ വസ്തുത പുറത്തുവിട്ടത്, മറിച്ച് വേദി പങ്കിട്ട ഹിന്ദു ഐക്യവേദി നേതാവാണ്. ആദ്യ മത്സരത്തിൽ പറവൂരിൽ ദയനീയമായി പരാജയപ്പെട്ട നേതാവ്, വിജയിക്കണമെങ്കിൽ ഗാന്ധി ഘാതകരുമായി സഖ്യമുണ്ടാക്കേണ്ടതുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്‍റെ വോട്ട് വാങ്ങിയാണ് വിജയിച്ചതെന്നും ജയരാജൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.