വിദ്യാർഥികൾക്കിടയിൽ മറകെട്ടി ജെന്‍ഡര്‍ പൊളിറ്റിക്‌സ് ക്ലാസ്; പ്രതിഷേധം ശക്തം

0
157

തൃശൂര്‍: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറകെട്ടി ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ക്ലാസ് നടത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിദ്യാർത്ഥികൾക്കിടയിൽ മറവിരിച്ച് ജെന്‍ഡര്‍ പൊളിറ്റിക്‌സില്‍ ക്ലാസെടുത്തത്.

വിസ്ഡം ഗ്രൂപ്പിന്‍റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ക്ലാസ് എടുക്കാനെത്തിയ അധ്യാപകൻ തന്നെയാണ് പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിനു കീഴിൽ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കോളേജ് യൂണിയനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.