കണ്ണൂര്‍: യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പ് പോസ്റ്ററിന്റെ പേരില്‍ ഡിവൈഎഫ്‌ഐ വിവാദത്തില്‍. ജൂലൈ മൂന്നിന് കണ്ണൂർ കോളിക്കടവിൽ നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്‍റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയ പ്രളയദുരിതാശ്വാസ ചിത്രം ഷോട്ടോ ഷോപ്പ് ചെയ്തതാണെന്നതാണ് ഡിവൈഎഫ്‌ഐയെ വെട്ടിലാക്കിയിരിക്കുന്നത്.
ഐആർഡബ്ല്യു പ്രവർത്തകർ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതായി ചിത്രത്തിൽ കാണാം. ഈ പ്രവർത്തകരുടെ ടീഷർട്ടിന് മുകളിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് എന്നെഴുതി ചേർത്തിരിക്കുകയാണ് പോസ്റ്ററിൽ. ക്യാമ്പ് ഉദ്ഘാടനം ചെയ്ത കല്യാശ്ശേരി എം.എൽ.എ എം.വിജിൻ വിവാദത്തിൽ വിശദീകരണവുമായി രംഗത്തെത്തി.
എം വിജിന്റെ കുറിപ്പ്: ‘ ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിൻ്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെ
അപമാനിക്കാനിറങ്ങുന്നവരോട്… ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിൻ്റെ HD ചിത്രം പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്കാരമല്ല ഡിവൈഎഫ്‌ഐയെ നയിക്കുന്നത്. നാട് നിന്ന് തേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാം ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷം ഡിവൈഎഫ്‌ഐക്കാർ തന്നെയായിരുന്നു”.