സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

0
406

കാസർകോട്: പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളിക സ്വദേശികളായ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൽ റഹ്‌മാന്റെ മകൻ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. ഗൾഫിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. സിദ്ദീഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സിദ്ദീഖിന്റെ സഹോദൻ അൻസാരിയെയും ബന്ധുവിനെയും കഴിഞ്ഞ ദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദീഖിനെ നാട്ടിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here