കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്ത്, കാസര്‍കോട് സ്വദേശി പിടിയിൽ

0
397

കണ്ണൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കൂടുകയാണ്. കരിപ്പൂരിന് പിന്നാലെ ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വര്‍ണ്ണം  പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്റ്റംസും ഡിആർഐ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റ് ചെയ്തു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെ 23 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. തൃശ്ശൂർ സ്വദേശി നിഷാദിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. 497 ഗ്രാം തൂക്കമുള്ള കമ്പികളുടെ രൂപത്തിലായിരുന്നു സ്വർണ്ണം. നോൺ സ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ്  ഒളിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here