നിരവധി കേസുകളില്‍ പ്രതിയായ മിയാപദവ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

0
376

മഞ്ചേശ്വരം: 15ല്‍ പരം കേസുകളില്‍ പ്രതിയായ മിയാപദവ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മിയാപദവിലെ അബ്ദുല്‍ റഹിമിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളിലെ പ്രതിയാണ് റഹിം. ഒരു കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തിയത്. ഒരു വര്‍ഷം മുമ്പ് റഹിമിനെയും സംഘത്തെയും മിയാപദവ് ബാളിയൂരില്‍ വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദനും സംഘത്തിനും നേരെ വെടിയുതിര്‍ത്തും ബിയര്‍ കുപ്പി വലിച്ചെറിഞ്ഞും കര്‍ണാടകയിലേക്ക് കടന്ന് കളയുകയായിരുന്നു. അതിനിടെ വിട്ട്‌ള പൊലീസിന് നേരെയും വെടിയുതിര്‍ത്ത് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടക പൊലീസ് പിടികൂടിയിരുന്നു.

ഇത് കൂടാതെ കള്ളനോട്ട് കേസ്, വധശ്രമം, തടഞ്ഞുനിര്‍ത്തി പണവും കാറും തട്ടിയെടുക്കല്‍, മയക്കു മരുന്ന് കടത്ത്, വടി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, പൊലീസിന്റെ കൃത്യം നിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് റഹിം.

LEAVE A REPLY

Please enter your comment!
Please enter your name here