Monday, November 10, 2025
Home Latest news രാജ്യത്ത് വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്ക് കൂടിയെക്കും

രാജ്യത്ത് വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്ക് കൂടിയെക്കും

0
288

വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധന വില വർധിച്ചത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഇന്ധന വില. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിക്കുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധന വിലയും വർധിക്കാൻ കാരണം . റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുകയാണ്.

ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ 1,46,322.23 രൂപ. മുംബൈ- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ.

മാർച്ച് അവസാനത്തോടെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here