കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ കേസിലെ 51 പ്രതികൾക്കും വെവ്വേറെ നൽകിയത് 13.5 കിലോ വീതം ഭാരം വരുന്ന കുറ്റപത്രം, പേജുകൾ 2.09 ലക്ഷം, എത്തിച്ചത് രണ്ട് ജീപ്പുകളിൽ

0
164

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് കൈമാറിയ 13.5 കിലോ വീതം ഭാരം വരുന്ന കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്ക് നൽകുന്നതിന് 51 കെട്ടുകളാണ് ഹാജരാക്കിയത്.

51 കെട്ടുകളിലായി ആകെ 2.09 ലക്ഷം പേജുണ്ട്. കുറ്റപത്രം 10,855 പേജുകൾ വീതമാണെങ്കിലും ഇതിൽ 4,022 പേജ് വീതം സൗജന്യമായി നൽകാമെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഉറപ്പു നൽകിയിരുന്നു. ഇത്രയും പേജിന്റെ പകർപ്പുകളാണ് ഇപ്പോൾ ഹാജരാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് രണ്ട് ജീപ്പുകളിലാണ് കുറ്റപത്രം എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here