മംഗളൂരുവിൽ 1.36 കോടിയുടെ സ്വർണവുമായി ഉപ്പള സ്വദേശിനിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

0
451

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.648 കിലോ 24 കാരറ്റ് സ്വർണവുമായി ഒരു സ്ത്രീയുൾപ്പെടെ രണ്ടു മലയാളികൾ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശിനിയും മുംബൈയിൽ താമസക്കാരിയുമായ സീനത്ത് ബാനുവിൽ (45)നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽവച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്.

മറ്റൊരു സംഭവത്തിൽ നീലേശ്വരം കോട്ടപ്പുറത്ത് സ്വദേശി മുഹമ്മദ് ഇക്ബാലിൽ(47)നിന്ന് 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം സെല്ലോയ്ഡ് ടേപ്പിലും ഗർഭനിരോധന ഉറയിലും പൊതിഞ്ഞ്‌ നാല് ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ദുബായിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാണ് രണ്ടുപേരും.

കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സന്തോഷ്‌ കുമാർ, എം.ലളിതരാജ്, വി.എസ്.അജിത്‌കുമാർ, പ്രീതി സുമ, ഹരിമോഹൻ, വിരാഗ് ശുക്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here