തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കൊവിഡ് ബാധിച്ചു. മൂന്ന് മാസത്തിന് ശേഷം ഇത് ആദ്യമായാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ രോഗികൾ. എറണാകുളത്ത് 987 പേർക്കും തിരുവനന്തപുരത്ത് 620 പേർക്കും പുതുതായി കൊവിഡ് ബാധിച്ചിട്ടുണ്ട്.