അഹമ്മദ് ദേവര്‍കോവിലും സംഘവും ലീഗിലേക്ക് പോകാന്‍ ശ്രമം നടത്തുന്നു; പരോക്ഷ ആരോപണവുമായി എ.പി അബ്ദുള്‍ വഹാബ്

0
293

മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഒപ്പമുള്ളവരും മുസ്‍ലിം ലീഗിലേക്ക് പോകാന്‍ ശ്രമം നടത്തുന്നുവെന്ന പരോക്ഷ ആരോപണവുമായി എ.പി അബ്ദുള്‍ വഹാബ്. ഐ.എന്‍.എല്‍ വഹാബ് പക്ഷം കോഴിക്കോട് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിലായിരുന്നു ആരോപണം. ഐ.എന്‍.‌ എല്ലിലെ പിളര്‍പ്പിന് ശേഷം വഹാബ് പക്ഷം നടത്തിയ ആദ്യ സമ്മേളനത്തില്‍ സി.പി.എം,സി.പി.ഐ ജില്ലാ നേതാക്കള്‍ പങ്കെടുത്തു.

കോഴിക്കോട് മുതലക്കുളം മൈതാനത്തായിരുന്നു ഐ. എന്‍.എല്‍ വഹാബ് പക്ഷത്തിന്‍റെ പ്രതിനിധി സമ്മേളനം. എല്‍.ഡി.എഫ് പിന്തുണ ഉണ്ടെന്ന് ഇരു വിഭാഗവും അവകാശപ്പെടുന്നതിനിടയിലാണ് വഹാബ് പക്ഷം സി.പി.എം, സി.പി.ഐ-എല്‍.ജെ.ഡി നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെയും ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തെയും പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വഹാബിന്‍റെ പ്രസംഗം. സമ്മേളനത്തിന് ആശംസകള്‍ നേര്‍‌ന്ന സി.പി.എം,സി.പി.ഐ നേതാക്കള്‍ ഇരു വിഭാഗത്തോടും സമദൂര നിലപാടാണ് സ്വീകരിച്ചത്. ഐ.എന്‍.എല്‍ സ്റ്റേറ്റ് കമ്മിറ്റിയെന്ന പേരിലാണ് വഹാബ് വിഭാഗം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here