മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികൾക്കുനേരേ അക്രമം; ഒരാൾക്ക് പരിക്ക്

0
424

മഞ്ചേശ്വരം : ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികളെ ഒരുസംഘം അക്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി കാത്തുനിൽക്കുന്നതിനിടെ പുറത്തുനിന്നെത്തിയ സംഘം അക്രമിക്കുകയായിരുന്നു. അക്രമികളിൽനിന്ന്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ഒരുവിദ്യാർഥിനിയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തേക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here