ബ്ലൂടൂത്ത് ഹെഡ‍്സെറ്റ് സ്പീക്കറില്‍ എം.ഡി.എം.എ കടത്ത്: കാസര്‍കോടും കോഴിക്കോടും വന്‍ ലഹരി ശേഖരം പിടികൂടി

0
281

കാസര്‍കോടും കോഴിക്കോടും വന്‍ എം.ഡി.എം.എ ശേഖരം പിടികൂടി. കാസര്‍കോട് നിന്ന് 243 ഉം തൊണ്ടയാട് നിന്ന് 55 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്. ലഹരിക്കടത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. കീഴൂര്‍ സ്വദേശി ഷാജഹാന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ പിടികൂടി. തുടര്‍ന്ന് ചന്ദ്രഗിരി പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ സ്കൂട്ടറിനകത്ത് സൂക്ഷിച്ച നിലയില്‍ 241.38 ഗ്രാം എം.ഡി.എം.എയും ഇലക്ട്രോണിക് ത്രാസുമായി ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദിനെ പിടികൂടിയത്.

കോഴിക്കോട് ജില്ലയില്‍ നിന്നും 55.2 ഗ്രാം എം.ഡി.എം.എ പിടികൂടി. തൊണ്ടയാട് ബൈപ്പാസില്‍ നിന്ന് ബംഗുളുരുവില്‍ നിന്ന് ബൈക്കില്‍ വരികയായിരുന്ന രണ്ട് യുവാക്കളില്‍ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. ബ്ലൂടൂത്ത് ഹെഡ‍്സെറ്റ് സ്പീക്കറില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. മലാപ്പറമ്പ് സ്വദേശി വിഷ്ണു, മലപ്പുറം വള്ളിക്കുന്ന് സ്വദേശി വൈശാഖ് എന്നിവരെ എക്സൈസ് വിഭാഗം പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here