ലോകകപ്പിൽ ഇന്ത്യൻ ബാ‌റ്റിംഗ് നിരയെ തകർത്ത പാകിസ്ഥാൻ പേസ് ബൗളറുടെ ഭാവി വധു ഷഹീദ് അഫ്രീദിയുടെ മകൾ; സ്ഥിരീകരിച്ച് താരം

0
418

ഇസ്ളാ‌മാബാദ്:ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കണ്ടവരെല്ലാം ഓർമ്മിക്കുന്ന പേരാണ് ഇടംകൈ പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയുടേത്. ഇന്ത്യയുടെ മൂന്ന് മുൻനിര ബാ‌റ്റ്‌സ്‌മാൻമാരെ പുറത്താക്കി ഇന്ത്യയുടെ ബാ‌റ്റിംഗിന് കടുത്ത ഭീഷണിയൊരുക്കി പാകിസ്ഥാന് വിജയത്തിലേക്ക് വഴിതുറന്നയാളാണ് 21കാരനായ ഷഹീൻ അഫ്രീദി.

പാകിസ്ഥാന്റെ മുൻ നായകനും ഓൾറൗണ്ടറുമായ ഷഹീദ് അഫ്രീദിയുമായി ഷഹീന് ചെറിയൊരു ബന്ധമുണ്ട്. ഷഹീദ് അഫ്രീദിയുടെ മൂത്തമകൾ അക്‌സയുടെ ഭാവി വരനാണ് ഷഹീൻ. അതെ അക്‌സയുടെയും ഷഹീനിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നതായി ഷഹീദ് അഫ്രീദി സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here