മൂന്ന് ദിവസത്തിനിടെ 10 മരണങ്ങള്‍; ദുഃഖമൊഴിയാതെ മഞ്ചേശ്വരം താലൂക്ക്

0
314

ഉപ്പള (www.mediavisionnews.in):മൂന്നുദിവസത്തിനിടെ മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലായി വിവിധ അപകടങ്ങളിലും മറ്റുമായി 10 പേരാണ് മരിച്ചത്.

ഞായറാഴ്ച വൊര്‍ക്കാടി കുടലമുഗറില്‍ തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ ഗണപതി ഭട്ട് മരിച്ചിരുന്നു. കുമ്പള ദേവീനഗറിലെ വ്യാപാരി മാധവനെയും ബംബ്രാണ തിലക് നഗറിലെ കൂലിത്തൊഴിലാളി കുമാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്.

ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചത് ഇന്നലെയായിരുന്നു. കര്‍ണാടക സ്വദേശികളായ ബീഫാത്തിമ, അസ്മ, നസീമ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ഉപ്പള പച്ചിലംപാറയിലെ അഭിജിത്ത് കിണറില്‍ വീണ് മരിച്ച സംഭവവും നാടിന്റെ കണ്ണീരായി.

രണ്ടുമാസം മുമ്പ് ആരിക്കാടിയില്‍ വെച്ച് കാറിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉപ്പള എം.ടി.സി. ട്രാവല്‍സ് ഉടമ സി. അബ്ദുല്ല ഹാജിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം മരിച്ചത്. തുടരെയായുള്ള മരണവാര്‍ത്തകള്‍ ഈ പ്രദേശങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here