വീടിന് മുന്നില്‍ മുതല; ചവറ്റുകൊട്ടയിലാക്കി യുവാവ്; ധീരതയ്ക്ക് പ്രശംസ; വിഡിയോ

0
292

മറ്റ് ഉരകങ്ങളെ പിടിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഒരു മുതലയെ പിടിക്കാന്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ ഒരു ചവറ്റുകൊട്ട മാത്രം ഉപയോഗിച്ച് ഒരാള്‍ മുതലയെ പിടിക്കുന്ന വിഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. വീടിന് മുന്‍വശത്തായി നടക്കുന്ന മുതലയെ ഒരാള്‍ ഒരു വലിയ ചവറ്റുകൊട്ടയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. എന്നാല്‍ മുതല ചവറ്റുകൊട്ട അടുത്ത് വരുന്നതനുസരിച്ച് പിന്നിലേക്ക് ഓടിമാറുന്നുണ്ട്. ചവറ്റുകൊട്ട കൊണ്ട് തള്ളി മുതലയെ വീടിന്‍റെ ചുവരിനടുത്ത് എത്തിച്ചതോടെ മുതലയ്ക്ക് ഓടി മാറാന്‍ ഇടയില്ലാതായി. ശേഷം ചവറ്റുകൊട്ട തള്ളി മുതലയെ അതിനുള്ളിലേക്ക് കയറ്റുകയും കുട്ടയുടെ മൂടി വെച്ച് അടയ്ക്കുകയും ചെയ്തു. മുതലയെ ചവറ്റുകൊട്ടയില്‍ കുടുക്കിയതോടെ ഒപ്പമുള്ളവരുടെ സന്തോഷവും വിഡിയോയില്‍ കേള്‍ക്കാനാകും.

സംഭവം നടന്നത് ഫ്ലോറിഡയിലാണ്. ട്വിറ്ററില്‍ പങ്കുവെച്ച 52 സെക്കൻഡ് വിഡിയോ ഇതിനകം തന്നെ 90 ലക്ഷത്തിലേറെ പേര്‍ കാണുകയും 21000 ലേറെ പേര്‍ പങ്കുവെയ്ക്കുകയും ചെയ്തു. മുതലയെ സാഹസികമായി കുടുക്കിയ അദ്ദേഹത്തിന്‍റെ ധീരതയെ എല്ലാവരും പ്രശംസിച്ചാണ് പ്രതികരിക്കുന്നത്.  യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് അദ്ദേഹം മുതലയെ പിടിക്കുന്നതെന്നും അത് അപകടകരമാണെന്നും ചിലര്‍ ചൂണ്ടികാട്ടി.

അമേരിക്കയുടെ മുന്‍ ഫുട്ബോള്‍ താരമായ റെക്സ് ചാപ്മാനും മറ്റ് നിരവധി പ്രമുഖരും അദ്ദേഹത്തിന്‍റെ ധീരതയെ അഭിനന്ദിച്ച് ഈ വിഡിയോ പങ്കുവെച്ചിരുന്നു. മറ്റൊരാള്‍ വിഡിയോയുടെ അവസാന ഭാഗവും ട്വീറ്റ് ചെയ്തിരുന്നു. അവസാന ഭാഗത്തില്‍ യുവാവ് മുതലയെ കുറച്ച് മാറി ഒരു പറമ്പില്‍ തുറന്ന് വിടുന്നതും കാണാം.

വി‍ഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here