തൂണ് തകർന്നു; ഉപ്പള കുബണുർ പാലം അപകടാവസ്ഥയിൽ

0
385

ഉപ്പള: കുബണുർ പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ തൂണു തകർന്നു. ഉപ്പള ബേക്കുർ ശാന്തിഗുരി – പച്ചമ്പള റോഡിലെ കുബണുർ സ്കൂളിനടുത്തുള്ള കുബണുർ പുഴയുടെ പാലത്തിന്റെ ഒരു ഭാഗത്തെ തൂണു തകർന്നു. പാലത്തിനടുത്തുള്ള മരം ഇന്നലെ രാവിലെയോടെ മറിഞ്ഞു വീണപ്പോൾ തൂണുൾപ്പെടെ ഒന്നിച്ചു വീഴുകയായിരുന്നു.

മരത്തിന്റെ വേരുകൾ തൂണിന്റെ അടുത്തുള്ള ഭാഗം പൊതിഞ്ഞിരുന്നു. മരം വീണപ്പോൾ തൂണും ഒന്നിച്ചു മറിയുകയായിരുന്നു. പാലം അപകടാവസ്ഥയിലായതോടെ പ്രദേശം ഒറ്റപ്പെട്ടു.  ഇരുഭാഗത്തെയും യാത്രക്കാർക്കു പുഴ കടക്കണമെങ്കിൽ 15 കിലോമീറ്റർ ദൂരം ചുറ്റണം. സ്കൂൾ തുറന്നാൽ കുട്ടികളടക്കമുള്ളവരെ ഇതേറെ ബുദ്ധിമുട്ടിലാക്കും. പാലം പുതുക്കി നിർമിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here