ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥി; അവസാന നിമിഷം പത്രിക നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

0
263

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് അപ്രതീക്ഷിത റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്ക്കെതിരെ മത്സരിക്കുന്നത്.

പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് നിയാസ് മത്സരിക്കാന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് നിയാസ് ഭാരതി വ്യക്തമാക്കി.

അവസാന മണിക്കൂറില്‍ പ്രതിപക്ഷ നേതാവിനെതിരായ പത്രികാസമര്‍പ്പണം മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here