തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും; റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

0
589

അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും.

രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ കൊവിഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പ്രാര്‍ത്ഥനാസമയം പരമാവധി 30 മിനിറ്റായിരിക്കും. അതേസമയം സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചിടുന്നത് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here