വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാർട്ടറിലെത്തുമോ?, സാധ്യതകൾ ഇങ്ങനെ

0
503

ഗ്രൂപ്പിൽ മൂന്നാമ​താണെങ്കിലും കേരളത്തി​‍െൻറ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്​. തിങ്കളാഴ്​ചത്തെ ഗ്രൂപ്​ ‘ഡി’ മത്സരം കൂടി കഴിഞ്ഞാൽ ചിത്രം വ്യക്തമാവും

-5: ‘എ’ മുതൽ ‘ഇ’ വരെയുള്ള ഗ്രൂപ്പുകളിൽനിന്നും ഒന്നാം സ്ഥാനക്കാരായി അഞ്ച്​ ടീമുകൾ നേരിട്ട്​ ക്വാർട്ടറിലെത്തും.

-2: ഗ്രൂപ്​ ചാമ്പ്യൻമാർക്കു ശേഷം, എല്ലാ ഗ്രൂപ്പിലെയും ടീം റാങ്കിങ്ങിൽ മുന്നിലുള്ള രണ്ടുപേർക്ക്​​ കൂടി നോക്കൗട്ട്​.

-1: ഗ്രൂപ്​ റാങ്കിങ്ങിലെ മൂന്നാം ടീമിന്​ ​േപ്ലറ്റ്​ ഗ്രൂപ്​ ജേതാക്കൾക്കെതിരെ എലിമിനേറ്റർ കളിച്ച്​ ജയിച്ചാൽ അവസരം.

കേരളത്തിന്‍റെ സാധ്യത

-നിലവിൽ യു.പി (+1.559),​ കേരളം (+1.244) ടീമുകളാണ്​ ഒന്നും രണ്ടും സ്ഥാനത്ത്​. തിങ്കളാഴ്​ച​ ഗ്രൂപ്​ ‘ഡി’യിൽ രാജസ്​ഥാനെ നേരിടുന്ന ഡൽഹിയാണ്​ (12 പോയൻറ്​, +0.473 റൺറേറ്റ്​) പ്രധാന വെല്ലുവിളി. മികച്ച മാർജിനിൽ ഡൽഹി ജയിച്ചാൽ കേരളം മൂന്നാമതാവും. പിന്നെ ​േപ്ലറ്റ്​ ജേതാക്കൾക്കെതിരെ എലിമിനേറ്റർ ഭാഗ്യപരീക്ഷണം. രണ്ടാം സ്ഥാനം നിലനിർത്തിയാൽ നേരിട്ട്​ നോക്കൗട്ടിൽ.

LEAVE A REPLY

Please enter your comment!
Please enter your name here