കൊല്‍ക്കത്ത: ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനായ മുഹമ്മദ് കൈഫ്. വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തിലാണ് കൈഫ് ബംഗാളിനായി അരങ്ങേറിയത്.
അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ സഹോദരനെ അഭിനന്ദിച്ച് ഷമി തന്നെ രംഗത്തെത്തി. ‘വിജയ് ഹസാരെ ട്രോഫി അരങ്ങേറ്റത്തിന് എന്റെ സഹാദരന്‍ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങള്‍. ഞങ്ങളെല്ലാം ഈയൊരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. വലിയ സ്വപ്‌നത്തിലേക്ക് നീ ഒരു പടികൂടി അടുത്തിരിക്കുന്നു.’ – കൈഫിന്റെ ചിത്രത്തിനൊപ്പം ഷമി കുറിച്ചു.
സീം ബൗളിങ് ഓള്‍റൗണ്ടറായ മുഹമ്മദ് കൈഫിന് പക്ഷേ മത്സരത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.