ഇന്ധന വില വർധന: മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

0

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കെ. ദിവാകരൻ, പി. നന്ദകുമാർ (സി.​െഎ.ടി.യു), ജെ. ഉദയഭാനു (എ.​െഎ.ടി.യു.സി), പി.ടി. പോൾ, വി.ആർ. പ്രതാപൻ (െഎ.എൻ.ടി.യു.സി), വി.എ.കെ. തങ്ങൾ (എസ്​.ടി.യു), മനയത്ത് ചന്ദ്രൻ (എച്ച്​.എം.എസ്​), അഡ്വ. ടി.സി. വിജയൻ (യു.ടി.യു.സി), ചാൾസ് ജോർജ് (ടി.യു.സി.​െഎ), മനോജ് പെരുമ്പള്ളി (ജനതാ ട്രേഡ് യൂനിയൻ) എന്നിവരും തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ. ഹംസ, കെ. ബാലചന്ദ്രൻ (ലോറി), ലോറൻസ് ബാബു, ടി. ഗോപിനാഥൻ (ബസ്), പി.പി. ചാക്കോ (ടാങ്കർ ലോറി), എ.ടി.സി. കുഞ്ഞുമോൻ (പാർസൽ സർവിസ്) എന്നിവരുമാണ്​ പ്രസ്​താവന പുറ​പ്പെടുവിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here