Saturday, April 20, 2024
Home Latest news ‘ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം’, മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി

‘ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം’, മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി

0
155
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്.
കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർത്ഥികളും, ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന് വിരുദ്ധമായ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നൽകിയ ഹർജി നാളെ കർണാടക ഹൈക്കോടതി പരിഗണിക്കും. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ നേരിൽ കണ്ട് വിഷയം അവസാനിപ്പിക്കാനുള്ള ശ്രമം ബിജെപിയും തുടങ്ങി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here