കോണ്‍ഗ്രസ് എം.എല്‍.എയുടെ സ്ഥാപനത്തില്‍ നിന്ന് ഉറവിടമറിയാത്ത 450 കോടി പിടിച്ചെടുത്തു; ഹവാല ഇടപാടും

0

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എം.എല്‍.എയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.

ഫെബ്രുവരി 18 മുതല്‍ സംസ്ഥാനത്തെ ബെതുല്‍, സത്‌ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്.

റെയ്ഡില്‍ കണക്കില്ലാത്ത 8 കോടി രൂപയുടെ ശേഖരവും ഉറവിടം ഇല്ലാത്ത 44 ലക്ഷം വിദേശ കറന്‍സിയും ഒമ്പത് ബാങ്ക് ലോക്കറുകളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

15 കോടിയുടെ ഹവാല പണമിടപാടിനെക്കുറിച്ച് നടത്തിയ ചാറ്റുകളുടെ വിശദാംശവും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here