കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറുമരണം

0

ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറുമരണം​. ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടം.

മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ. പൊലീസിനെ ഭയന്ന്​ സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയായിരുന്നു.

നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്​ഫോടകവസ്​തുക്കളാണ്​ അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here