ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണ രണ്ട് പേര്‍ക്ക് കോടീശ്വരന്മാരാവാന്‍ അവസരം

0

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് കോടീശ്വരന്മാരെ തെരഞ്ഞെടുക്കും. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിരന്തര പിന്തുണയേകി എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഉറപ്പായ ക്യാഷ് പ്രൈസുകളും ആഡംബര കാറുകളുമാണ് വിജയികളെ കാത്തിരിക്കുന്നത്.

ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. മറ്റ് നാല് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ വിഭാഗത്തില്‍ ബി.എം.ഡബ്ല്യൂ കാറും സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അവസരമുണ്ട്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച്‌ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

അല്‍പം കൂടി വില കുറഞ്ഞൊരു സാധ്യതയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ 150 ദിര്‍ഹത്തിന്റെ ഡ്രീം കാര്‍ സീരിസ് ടിക്കറ്റെടുക്കാം. എന്നാല്‍ ഡ്രീം കാര്‍ ടിക്കറ്റില്‍ രണ്ട് ടിക്കറ്റുകളെടുക്കുമ്ബോള്‍ മൂന്നാമത് ഒരെണ്ണം സൗജന്യമായി കിട്ടുന്ന ഓഫര്‍ ലഭ്യമല്ല. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള ഉറപ്പുള്ള ഒരു അവസരമാണ് അതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്.

ഒപ്പം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നിരവധി ആക്ടിവിറ്റികളും ഇതോടൊപ്പം നടക്കുന്നു. ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുകയും നോട്ടിഫിക്കേഷനുകള്‍ ഓണ്‍ ചെയ്യുകയും ചെയ്‍താല്‍ ഇവ അറിയാനാവും. അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്‍കൈ പാര്‍ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച്‌ രണ്ട് ടിക്കറ്റുകളെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് ഫ്രീയായി ലഭിക്കുന്നതിനൊപ്പം ‘ദ ക്ലോ മെഷീന്‍ ഗെയിമില്‍’ പങ്കെടുക്കാനും അവസരം ലഭിക്കും. ഇതിലൂടെ സ്‍മാര്‍ട്ട് ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്‍ലറ്റ്, ബ്ലൂടൂത്ത് സ്‍പീക്കറുകള്‍, ഹെഡ്‍ഫോണുകള്‍, ഫ്രീ ബിഗ് ടിക്കറ്റുകള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ നേടാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here