മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…

0
169

മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കാസർകോട് ജില്ലയുമായുള്ള അതിർത്തികളിൽ നിയന്ത്രണം. 5 അതിർത്തി ചെക്ക് പോസ്റ്റ് ഒഴിക്കെ മറ്റ് വഴികൾ നാളെ മുതൽ അടച്ച് പൂട്ടും. തലപ്പാടി, ജാൽസൂർ, സാറഡ്ക്ക, മേനല, നെട്ടണിഗെ എന്നീ പോയിന്റുകളിൽ പരിശോധന ശക്തമാക്കും. ഇത് വഴി കടന്നു പോകുന്നവർ 72 മണിക്കൂർ മുൻപേ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ കർണാടക അതിർത്തി കടത്തി വിടുകയുള്ളു.

കർണാടകയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിൽ നിന്നു ദിവസവും പോയി വരുന്നവർ 15 ദിവസത്തിലൊരിക്കൽ നെഗറ്റീവ് റിപ്പോർട്ട്‌ ഹാജരാക്കാണം. ആംബുലൻസുകൾക്ക് നിയന്ത്രണമില്ല. എന്നാൽ രോഗിക്ക് കൂട്ട് പോവുന്നവർ 72 മണിക്കൂർ മുൻപേ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമെ ബസ് കണ്ടക്ടർമാർ ടിക്കറ്റ് നൽകാവു. സ്വകാര്യ വാഹനങ്ങളിലുള്ളവരെ ടോൾ അധികൃതർ പരിശോധിക്കും. നാല് സ്ഥലങ്ങളിലും പരിശോധനാ ടെൻറ്റുകൾ ഉയർന്നു. ട്രെയിൻ, വിമാന യാത്ര വഴി വരുന്നവർക്കും പരിശോധന ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here