രമേഷ് പിഷാരടിക്കൊപ്പം ഇടവേള ബാബുവും യുഡിഎഫ് വേദിയിൽ; സ്വീകരിച്ച് നേതാക്കൾ

0
204

ആലപ്പുഴ∙ നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും ഹരിപ്പാട്ട് ഐശ്വര്യ കേരളയാത്ര വേദിയിൽ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഇരുവരെയും സ്വീകരിച്ചു. കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും കോൺഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയിരുന്നു.

ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ മേജർ രവി ചെന്നിത്തലയ്ക്കൊപ്പം തൃപ്പൂണിത്തുറയിലെ വേദി പങ്കിട്ടത് വാർത്തായിരുന്നു. പിന്നാലെയാണ് സിനിമാ രംഗത്തുനിന്ന് കൂടുതൽ പേർ അണിനിരക്കുന്നത്. നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസിനായി മൽസരിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണെന്ന നിലപാടിലാണ് ധർമജൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ജോയ്സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here