കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചട്. ഒരു എംഎൽഎ കൂടി രാജിവെച്ചതോടെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി.
മുഖ്യമന്ത്രി നാരായണ സാമിയുടെ നിലപാടിൽ പ്രതിഷേധിച്ചു കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻകുമാർ ആണ് രാജി സമർപ്പിച്ചത്. ഇതിനോടകം തന്നെ നാല് എം.എൽ.എമാരാണ് പോണ്ടിച്ചേരിയിൽ രാജിവെച്ചത്.
ഭൂരിപക്ഷം നഷ്ടമായതോടെ സർക്കാരിനൈതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉടൻ സ്പീക്കറെ കാണും.
അടുത്ത മാസങ്ങൾക്കുള്ളിൽ പുതുച്ചേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയിൽ നിന്നും കൊഴിഞ്ഞു പോക്ക്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം കുറിക്കാനായി പുതുച്ചേരിയിലെത്താനിരിക്കെയാണ് എം.എൽ.എമാരുടെ രാജി. ഫെബ്രുവരി 17 നാണ് രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം.