ഐശ്വര്യ കേരള യാത്ര: ചെന്നിത്തലയെ ഷാൾ അണിയിച്ച ​ പൊലീസുകാർക്ക്​ സസ്​പെൻ

0
205

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ്‍ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്പെൻഷൻ.

ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്. എറണാകുളം സിറ്റി കൺട്രോൾ റൂമിലെ ഷിബു ചെറിയാൻ, എ.ആർ ക്യാമ്പിലെ ജോസ് ആന്‍റണി അടക്കമുള്ള പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് ഡിസിസി ഓഫീസിലെത്തി ആശംസ അറിയിച്ചത്. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here