മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

0
212

മംഗളൂരു: ദേർളക്കട്ട കണച്ചൂർ കോളേജിൽ ജൂനിയർ വിദ്യാർഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്, ജെറോൺ സിറിൽ, മുഹമ്മദ് സുറാജ്, ജാഫിൻ റോയ്ച്ചൻ, ആഷിൻ ബാബു, അബ്ദുൾ ബസ്തി, അബ്ദുൾ അനസ് മുഹമ്മദ്, കെ എസ് അക്ഷയ് എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റുചെയ്തത്. പുതുതായി കോളേജിൽ ചേർന്ന അഞ്ച് മലയാളി വിദ്യാർഥികളാണ്‌ റാഗിങ്ങിന്‌ ഇരയായത്‌.

വിദ്യാർഥികളുടെ പരാതിയെത്തുടർന്ന്‌ മാനേജ്മെന്റാണ് പൊലീസിനെ വിവരമറിയിച്ചത്. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാവുന്നത്. ശ്രീനിവാസ് കോളേജിലും റാഗിങ്ങുമായി ബന്ധപ്പെട്ട്‌ മലയാളി വിദ്യാർഥികൾ അറസ്റ്റിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here