മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച; 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

0
233

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ ഹുസ്‌ന ബാനുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വീട്ടുകാര്‍ തിങ്കളാഴ്ച വീടുപൂട്ടി ബന്ധുവീട്ടില്‍പോയിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here