കൊച്ചി കോര്‍പറേഷനില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കൗണ്‍സിലറുടെ നാടകീയ രാജി

0
140

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് രാജി.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളാണുള്ളത്. രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് ഇപ്പോഴും എല്‍ഡിഎഫിന്റെ ഭരണം.

നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്ര അംഗം സനില്‍ മോന് നല്‍കാനുള്ള സി.പി.എം. തീരുമാനത്തിനെ അഷറഫ് എതിര്‍ത്തിരുന്നു. സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഷറഫ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടെങ്കിലും സി.പി.എം. പരിഗണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു.

Asharaf
അഷറഫിന്റെ രാജിക്കത്ത്

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പൊതുമരാമത്ത് കമ്മിറ്റിയില്‍ ആദ്യരണ്ടുവര്‍ഷം ആര്‍.എസ്.പി. അംഗമായ സുനിത ഡിക്‌സനായിരിക്കും ചെയര്‍പേഴ്സണ്‍. പിന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായി സ്ഥാനം ഒഴിഞ്ഞ് നല്‍കും. നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബി.ജെ.പി. ജില്ലാ സെക്രട്ടറി പ്രിയാ പ്രശാന്തിനെയാണ് ബി.ജെ.പി. തീരുമാനിച്ചിട്ടുള്ളത്.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം, ഇടതുമുന്നണിയെ പിന്തുണച്ച ലീഗ് വിമത അംഗം ടി.കെ. അഷറിനാണ്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആദ്യമൂന്നു വര്‍ഷം സി.പി.എം. അംഗം പി.ആര്‍. റെനീഷും പിന്നെ സി.പി.ഐ.യിലെ സി.എ. ഷക്കീറും പങ്കുവയ്ക്കും.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനം ആദ്യരണ്ടു വര്‍ഷം ജനതാദള്‍-എസിലെ ഷീബാ ലാലും പിന്നീട് സി.പി.എമ്മിലെ സി.ഡി. വത്സലകുമാരിയും പങ്കുവയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here