കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തി, കൈയ്യോടെ നാട്ടുകാര്‍ പിടികൂടി; നാണക്കേട് ഭയന്ന് യുവാവ് മുങ്ങിയത് പാകിസ്താനിലേയ്ക്ക്! ഇപ്പോള്‍ വിട്ടുകിട്ടാനുള്ള ശ്രമത്തില്‍ കുടുംബവും

0

ജയ്പുര്‍: കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയത് നാട്ടുകാര്‍ പിടികൂടി. നാണക്കേടില്‍ ഭയന്ന് കാമുകന്‍ ഒളിച്ചോടിയത് പാകിസ്താനിലേയ്ക്കും. രാജസ്ഥാനിലെ ബാഡ്‌മേര്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. യുവാവ് ഇപ്പോള്‍ പാക് റേഞ്ചര്‍മാരുടെ പിടിയിലാണ്. വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ വീട്ടുകാരും പോലീസും ബിഎസ്എഫും നടത്തി വരികയാണ്.

പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമത്തിലെ 19കാരനായ ഗെമറ റാം മേഘ്‌വാല്‍ ആണ് കഴിഞ്ഞ നവംബര്‍ നാലിനു രാത്രി കാമുകിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയത്. എന്നാല്‍ കാമുകിയുടെ മാതാപിതാക്കള്‍ പിടികൂടി. സംഭവം വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞതോടെ നാണക്കേടു ഭയന്നു മേഘ്‌വാല്‍ ഒളിച്ചോടുകയായിരുന്നു.

പിറ്റേന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് അതിര്‍ത്തിക്കപ്പുറം പാകിസ്താന്‍ ഗ്രാമത്തിലുള്ള ബന്ധു വീട്ടിലേക്കു പോയതാകാം എന്നു വീട്ടുകാര്‍ പറയുന്നത്. ഇതേത്തുടര്‍ന്നു ബിഎസ്എഫ് കേസ് ഏറ്റെടുക്കുകയും പാക് അധികൃതരുമായി ബന്ധപ്പെടുകയുമായിരുന്നു. ജനുവരി നാലിനാണു മേഘ്‌വാല്‍ പാകിസ്താന്‍ അതിര്‍ത്തി സേനയുടെ പിടിയിലുണ്ടെന്ന സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. വിട്ടുകിട്ടാനുള്ള ശ്രമം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here