നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം മന്ത്രിമാർ ഏറെയും മത്സരിക്കും; ഒരു മന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം

0
143

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.ഐ.എമ്മിന്റെ മന്ത്രിമാരിൽ ഭൂരിഭാ​ഗം പേരും വീണ്ടും ജനവിധി തേടും.

ആരോഗ്യപ്രശ്നങ്ങളാൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എം.എം. മണിയുടെയും കാര്യത്തിൽ ആദ്യം ചില സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും സീറ്റുകൾ നിലനിർത്താൻ അവർതന്നെ രംഗത്ത് വേണമെന്ന നിലപാടിലാണ് പാർട്ടി.

മന്ത്രിസഭയിലെ ഒരാളെ മാത്രം മാറ്റി നിർത്താനാണ് തീരുമാനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രവർത്തന മികവിൽ പുറകിലായ ഒരു മന്ത്രിയെ സംഘടനാ രം​ഗത്തേക്ക് മാറ്റാനാണ് തീരുമാനം.

പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ പരമാവധി സീറ്റുകൾ ഉറപ്പുവരുത്തുക എന്നത്താണ് ലക്ഷ്യം.

സാധാരണനിലയിൽ രണ്ടുതവണ തുടർച്ചയായി ജയിച്ചവരെ സംഘടനാ രംഗത്തേക്ക് മാറ്റുന്ന രീതിക്ക് ഇത്തവണ മാറ്റമുണ്ടാവം. തദ്ദേശ തിരഞ്ഞെടുപ്പിലെ ട്രെൻഡ് ആവർത്തിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും യുവ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ആലോചനയിൽ കൂടിയാണ് സിപിഐഎം.

ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും ഡിവൈഎഫ്ഐ നേതാക്കളെ പരിഗണിക്കുന്നുണ്ട്. ശക്തികേന്ദ്രങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് സിപിഐഎം തീരുമാനം.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അത്തരം ചർച്ചകൾക്ക് തുടക്കമിടും. 27-ന് ബുധനാഴ്ച മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്.‌

LEAVE A REPLY

Please enter your comment!
Please enter your name here