‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്ടാഗ്

0
210

അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്‍റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.

'ട്രംപ് പോയി, അടുത്തത് മോദി'; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്ടാഗ്

2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു.

ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം ബാധിച്ചിരിക്കുന്നു. അതിന്റെ എല്ലാ നയങ്ങളും പാവങ്ങള്‍ക്കെതിരെയുള്ളതും അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കീശ നിറക്കാനുള്ളതുമാണ്. നമ്മുടെ രാജ്യം നാലോ അഞ്ചോ മുതലാളിമാരുടെ ഉടമസ്ഥതയിലാകുന്നതിന് മുമ്പ് എല്ലാ രാജ്യസ്നേഹികളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്‍റെ സുഹൃത്ത് ഡോണാള്‍ഡ് ട്രംപിന്‍റെ പാത പിന്‍പറ്റി അധികാരത്തിൽ നിന്ന് പുറത്തുപോകാന്‍ സഹായിക്കണം.” കോണ്‍ഗ്രസ് ഐടി സെല്ലിലുള്ള ഗൌരവ് പാണ്ഡി ട്വീറ്റ് ചെയ്തു.

'ട്രംപ് പോയി, അടുത്തത് മോദി'; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്ടാഗ്

LEAVE A REPLY

Please enter your comment!
Please enter your name here