Thursday, March 28, 2024
Home Latest news വില കുത്തനെ കൂട്ടി മാരുതി

വില കുത്തനെ കൂട്ടി മാരുതി

0
166

മോഡലുകള്‍ക്ക് വിലകൂട്ടി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വാഹന മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 5000 രൂപ മുതല്‍ 34,000 രൂപ വരെ കൂടമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 19 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. അരീന,  നെക്സ ശൃംഖലകളിലുമുള്ള വാഹനങ്ങളുടെ എക്സ്ഷോറൂം വില വര്‍ദ്ധിക്കും. നെക്‌സ മോഡലുകള്‍ക്ക് 26,000 രൂപ വരെയാണ് കൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് 5,000 മുതല്‍ 25,000 രൂപ വരെ കൂടി. ഇഗ്‌നിസിന് 3,000 മുതല്‍ 11,000 രൂപ വരെയും സിയാസിന് 26,000 രൂപ വരെയും കൂടി. എക്‌സ്എല്‍ 6 എംപിവിക്ക് ഓട്ടോമാറ്റിക് ട്രിമ്മുകളില്‍ 10,000 രൂപയും കൂടി.

മാരുതി സ്വിഫ്റ്റ് എല്‍എക്സ്ഐ വേരിയന്റിന് 30,000 രൂപ കൂടി. മറ്റ് വേരിയന്റുകള്‍ക്ക് വിലവര്‍ധനയില്ല. ഡിസയര്‍, വാഗണ്‍ ആര്‍ വില യഥാക്രമം 12,500, 23,200 രൂപ വരെ ഉയര്‍ന്നു. എന്‍ട്രി ലെവല്‍ അള്‍ട്ടോയുടെ സ്റ്റാന്‍ഡേര്‍ഡ് ട്രിമിന് 5,000 രൂപ വര്‍ധിച്ചു. വിഎക്സ് ഐ പ്ലസ് വേരിയന്റിന് 14,000 രൂപവരെ കൂടി. സെലേറിയോ എല്‍എക്സ് ഐ(ഒ) വേരിയന്റിന് 9,100 രൂപയും വിഎക്സ് ഐ എഎംടിക്ക് 19,400 രൂപയും കൂടി. വാഗണ്‍ ആറിന് വ്യത്യസ്ത ട്രിമ്മുകളിലായി 23,200 രൂപവരെ വില കൂടി. വാഗണ്‍ ആര്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ വേരിയന്റുകള്‍ക്ക് 7,500 രൂപ കൂടി.

വിറ്റാര ബ്രെസ എസ്‍യുവിയും അടിസ്ഥാന എല്‍എക്സ്ഐ, ടോപ്പ് എന്‍ഡ് ഇസഡ്എക്സ്ഐ എടി ട്രിമ്മുകള്‍ക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയും വിലകൂടി. 7 സീറ്റര്‍ എര്‍ട്ടിഗ എംപിവിയുടെ വില 10,000 രൂപ ഉയര്‍ന്നു. യഥാക്രമം LXi, ZXi AT എന്നിവയ്ക്ക് 34,000 രൂപയും വര്‍ധിച്ചു. 7 സീറ്റുകളുള്ള മാരുതി സുസുക്കി ഇക്കോയുടെ വാണിജ്യേതര വേരിയന്റുകള്‍ക്ക് 17,000 മുതല്‍ 23,400 രൂപ വരെ വില ഉയര്‍ത്തി.

ചെറുകാറായ എസ്-പ്രസ്സോ സിഎന്‍ജി, എഎംടി വേരിയന്റുകളുടെ വില 7,000 രൂപ വരെ ഉയര്‍ന്നു. എസ്-പ്രസ്സോ പെട്രോള്‍ മാനുവല്‍ മോഡലില്‍ വിലയില്‍ മാറ്റമില്ല. അതേസമയം മാരുതി എസ്-ക്രോസിന് വിലകൂടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here