കര്‍ണാടകയിലെ ഷിമോഗയില്‍ ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

0
134

ഷിമോഗ: കര്‍ണാടകത്തില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കില്‍ നടന്ന പൊട്ടിത്തെറിയില്‍ എട്ട് മരണം. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പ്നം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.

ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ശിവമോഗയില്‍ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക് പോയത്. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം.

പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here