മസ്ജിദും ക്ഷേത്രവും ഒരേ വഴിയില്‍; ഒന്നിച്ച് കമാനം പണിത് ഇരു കമ്മിറ്റികളും

0
215

ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍‍മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ് നിര്‍മിച്ചിരിക്കുന്നത്.

ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റേയും ബിലാല്‍ മസ്ജിദിന്‍റെയും പ്രവേശനകവാടം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗെയിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തില്‍ അത് നശിച്ചു. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുന്‍പോട്ട് വച്ചു. അത് പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിന്‍റെ പകുതി ക്ഷേത്രത്തിന്‍റെയും അടുത്ത പകുതി മസ്ജിദിന്‍റെയുമാക്കി പണിയാം എന്ന്. കമാനം ഇരിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനല്‍കിയതോടെ നിര്‍മാണക്കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്‍റെ യു.എ.ഇ. കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു.

2019 ഓഗസ്റ്റിലാണ് പണി തുടങ്ങിയതെങ്കിലും കോവിഡും ലോക്ഡൗണും കാരണം നിര്‍മാണം നീണ്ടു.

വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്‍റെ പേരില്‍ കലഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ എന്നാണ് ഇവരുെട ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here