പശുക്കളെ അനധികൃതമായി കടത്തി,​ കന്നുകാലി കശാപ്പ് നിരോധന നിയമത്തിൽ കർണാടകയിൽ ആദ്യ അറസ്റ്റ്

0

ബംഗളൂരു: പശുക്കളെ അനധികൃതമായി കടത്തിയതിന് കർണാടകത്തിൽ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയെയാണ് പൊലീസ് ചിക്ക്‌മംഗളുരുവിൽ വച്ച് അറസ്റ്റ് ചെയ്തത്.

ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കന്നുകാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം നാട്ടുകാരിൽ ചിലർ തന്നെ ആക്രമിച്ചെന്ന് ആബിദ് അലി പരാതിപ്പെട്ടിട്ടുണ്ട്.

ഈ മാസം അഞ്ചിനാണ് കർണാടകത്തിൽ നിയമം നിലവിൽ വന്നത്. കർണാടക നിയമസഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. തുടർന്ന് യെദിയൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാൽ 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here