Saturday, April 20, 2024
Home Latest news മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു; 108 എംപി ക്യാമറ ഫോണിന്‍റെ വില ഇങ്ങനെ.!

മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു; 108 എംപി ക്യാമറ ഫോണിന്‍റെ വില ഇങ്ങനെ.!

0
169
വോമിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എന്ന് പറയാവുന്ന മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മി 10ഐ ഇന്ത്യൻ നിർമിത ഹാൻഡ്സെറ്റായാണ് എന്നാണ് കമ്പമിയുടെ അവകാശവാദം. ഇന്ത്യൻ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത് എന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ അവകാശപ്പെടുന്നത്. എന്നാൽ  2020 ൽ ചൈനയിൽ അവതരിപ്പിച്ച മി 10 ടി ലൈറ്റിന് സമാനമാണ് ഈ ഫോണ്‍ എന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
മി 10ഐയുടെ തുടക്ക പതിപ്പിന് 20,999 രൂപയാണ് വില. ഈ വേരിയന്റിനൊപ്പം 6 ജിബി റാമും 64 ജിബി സ്റ്റോറേജും നൽകുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുന്ന ഇടത്തരം പതിപ്പിന് 21,999 രൂപയാണ് വില. ഏറ്റവും അപ്ഗ്രേഡ് മോഡലിന് 23,999 രൂപയാണ് വില. ഈ വേരിയന്റിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. മൂന്ന് വേരിയന്റുകളും രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
108 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് പുതിയ മി 10ഐയ്ക്ക് ഉള്ളത്. ഡിസ്പ്ലേ അഡാപ്റ്റീവ് സമന്വയത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇത് 6 റിഫ്രഷ് റേറ്റ് ഘട്ടങ്ങൾക്കിടയിൽ സ്വപ്രേരിതമായി മാറാൻ അനുവദിക്കുന്നു. ഇത് 30Hz ൽ നിന്ന് തുടങ്ങി 120Hz വരെ പോകാം. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗോറില്ല 5 ഷീറ്റും ഉപയോഗിക്കുന്നുണ്ട്.
മി 10ഐൽ സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസി ആണുള്ളത്. 108 മെഗാപിക്സൽ ഐസോസെൽ എച്ച്എം 2 സെൻസറിന് ചുറ്റും നിർമിച്ച ക്വാഡ് ക്യാമറ സെറ്റപ്പ് ഉപയോഗിച്ചാണ് ഹാൻഡ്സെറ്റ് വരുന്നത്. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here