ബന്തിയോട് യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിയ സംഭവം; സി.പി.എം കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം-യൂത്ത് ലീഗ്

0
192

ഉപ്പള: ബന്തിയോട് യൂത്ത് ലീഗ് നേതാവിനെ വധിക്കാൻ ശ്രമിച്ച സി.പി.എം കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബി.ജെ.പി.യെയും വർഗ്ഗീയ വാദികളെയും കൂട്ടുപിടിച്ചിട്ടും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിൻ്റെ വേവലാദിയാണ് സി.പി.എമ്മിന്‌. അക്രമം നടത്തി മഞ്ചേശ്വരം മണ്ഡലത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എ. മുക്താർ ജനറൽ സെക്രട്ടറി ബി.എം.മുസ്തഫ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here